തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ രാവിലെ 9.15 ന് ദേശീയപതാക ഉയർത്തും. തുടർന്ന് ദേശീയഗാനാലാപനം. 10ന് നടക്കുന്ന സമ്മേളനത്തിൽ കവി വി. മധുസൂദനൻ നായർ സ്വാതന്ത്ര്യദിന സന്ദേശം നൽകും. ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സൈനിക് സമ്മാൻ പെൻഷൻ വാങ്ങുന്ന ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനി ജെ.തങ്കയ്യനെ ജില്ലാ ഭരണകൂടം വീട്ടിലെത്തി ആദരിക്കും. ഇന്ന്രാ വിലെ 10ന് കളക്ടർ ജെറോമിക് ജോർജ്ജ് തങ്കയ്യന്റെ മണലിക്കടവ് തെക്കുംമുറിയിലെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാടയണിയിക്കും. ഇന്നലെ സിവിൽ സ്റ്റേഷൻ ജീവക്കാർക്കായി സ്വാതന്ത്ര്യസമര പ്രശ്‌നോത്തരി സംഘടിപ്പിച്ചു.