തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം (സി.ഇ.ടി) സംഘടിപ്പിച്ച നാലു ദിവസത്തെ ഫാക്കൽറ്റി എംപവർമെന്റ് പ്രോഗ്രാം സമാപിച്ചു. എ.പി.ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ് രാജശ്രീ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.വി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് കോ-കോർഡിനേറ്റർ ഡോ.ബി.ആർ വിനോദ്,കോഴ്സ് കോർഡിനേറ്റർ ഡോ.റാണി പവിത്രൻ എന്നിവർ പങ്കെടുത്തു.സി.ഇ.ടിയിലെ 40 വയസിന് താഴെ പ്രായമുള്ള നൂറോളം അദ്ധ്യാപകരാണ് പരിശീലനപരിപാടിയിൽ പങ്കെടുത്തത്.