പാറശാല: ധനുവച്ചപുരം ഇന്റർനാഷണൽ ഐ.ടി.ഐയുടെ ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. ഐ.ടി.ഐയിൽ കണ്ടെത്തിയ ആയുധ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റുചെയ്യാത്തതിലും ധനുവച്ചപുരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, മണ്ഡലം പ്രസിഡന്റുമാരായ കൊല്ലയിൽ ആനന്ദൻ, മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു.