kottor

കാട്ടാക്കട:അന്താരാഷ്ട്ര ആന ദിനത്തോടനുബന്ധിച്ച് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടൂർ ആന പരിപാലന കേന്ദ്രം സന്ദർശിച്ചു.വിവിധ പ്രായത്തിലുള്ള പതിനേഴോളം ആനകളെ വിദ്യാർത്ഥികൾക്ക് കാണാൻ സാധിച്ചു.വനം വകുപ്പ് സംഘടിപ്പിച്ച ആനയൂട്ടിലും സെമിനാറിലും വിദ്യാർത്ഥികൾ പങ്കെടുത്തു.ആനകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പരിസ്ഥിതി പ്രവർത്തകൻ ചിറ്റാർ ആനന്ദൻ മറുപടി നൽകി.ആനകൾക്ക് താങ്ങാൻ കഴിയാത്ത ചൂടും, ഉറങ്ങാൻ പോലും സമയം നൽകാതെ വാഹനങ്ങളിൽ കൊണ്ടുപോയി ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതുമാണ് ആനകൾ ഇടയുന്നതിനുള്ള പ്രധാന കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.അദ്ധ്യാപകരായ ഡോ.ഷാനന്ദ്,എസ്.തസ്നി,ദീപ്തി റാണി എം.എസ്,നീനു പി.കെ,ആതിര ഡി.വി.എന്നിവർ നേതൃത്വം നൽകി.