ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപത്തിന്റെ സ്മരണകൾ ഉയർത്തി സി.പി.എം ,​ സി.പി.ഐ ആറ്റിങ്ങൽ,കിളിമാനൂർ, വർക്കല,മംഗലപുരം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന്വൈ കിട്ട് 4 ന് ആറ്റിങ്ങൽ മാമത്ത് "സ്വാതന്ത്യ സ്മൃതി സംഗമം" നടക്കും. മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. വി. ജോയ് എം എൽ എ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി.പി.മുരളി, ആർ.രാമു, സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി .പി. ഉണ്ണി കൃഷ്ണൻ , മനോജ് ബി. ഇടമന ,ഒ എസ് അംബിക എം. എൽ. എ, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ ,ചരിത്ര ഗവേഷകൻ ആർ നന്ദകുമാർ എന്നിവർ സംസാരിക്കും.