
ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ നായികാനായകൻമാരാക്കി ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകൻ എന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടി പുറത്തിറക്കി. ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ മാസം  തിയേറ്ററുകളിൽ എത്തും.
ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിവരാണ് മറ്റ് താരങ്ങൾ.ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു.പി .ആർ .ഒ വൈശാഖ് സി .വടക്കേവീട്.