
വെഞ്ഞാറമൂട്: കീഴായിക്കോണത്ത് വാഹനമിടിച്ച് യുവാവ് മരിച്ചു. പന്തവിളാകം ഷുക്കൂർ മൻസിലിൽ ഷാനു എ. നസീറാണ് (29) മരിച്ചത്. ഷാനുവിനെ ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി 11ഓടെ കീഴായിക്കോണം കോണ്ടൂർ റസ്റ്റാറന്റിന് സമീപം റോഡിൽ രക്തം വാർന്ന നിലയിൽ കിടന്ന യുവാവിനെ നൈറ്റ് പട്രോളിംഗിന് എത്തിയ വെഞ്ഞാറമൂട് സ്റ്രേഷനിലെ പൊലീസുകാരാണ് കണ്ടത്. ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആറ്റിങ്ങലിൽ സലൂൺ നടത്തിയിരുന്ന ഷാനു കട അടച്ചശേഷം വീട്ടിലേക്ക് വരവെയാണ് അപകടമുണ്ടായത്. ഭാര്യ: നൗഷ്‌ണ. മകൾ: ഐറാ.