കുറ്റിച്ചൽ:ആർ.എസ്.പി അരുവിക്കര മണ്ഡലം സമ്മേളനം കുറ്റിച്ചലിൽ ആർ.കെ ആഡിറ്റോറിയത്തിൽ ഇന്ന്സ മാപിക്കും.രാവിലെ 9.30ന് പ്രതിനിധി രജിസ്ട്രേഷൻ.10.30ന് കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്.സനൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് കുറ്റിച്ചൽ ജംഗ്ഷനിൽ നടക്കുന്ന പൊതു സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ.എം.പി.ഉദ്ഘാടനം ചെയ്യും.വിനോബാ താഹ അദ്ധ്യക്ഷത വഹിക്കും.