kt-jaleel-

തിരുവനന്തപുരം: പാക് അധിനിവേശ കാശ്‌മീരിനെ 'ആസാദ് കാശ്‌മീർ' എന്നും ഇന്ത്യയുടെ കാശ്‌മീരിനെ 'ഇന്ത്യൻ അധീന കാശ്‌മീർ' എന്നും വിശേഷിപ്പിച്ച മുൻ മന്ത്രിയും സി.പി.എം സഹചാരിയുമായ കെ.ടി.ജലീലിന്റെ പരാമർശം വിവാദമായി. ജലീലിനെതിരെ രാജ്യദ്രോഹം ആരോപിച്ച് ബി. ജെ. പി നേതാക്കൾ വിവാദം ഏറ്റുപിടിച്ചു.

മുൻമന്ത്രി എ.സി.മൊയ്തീൻ ഉൾപ്പെട്ട സംഘത്തിനൊപ്പം കാശ്‌മീർ സന്ദർശനം നടത്തുന്നതിനിടെ ഇന്നലെ ജലീൽ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് വിവാദപരാമർശം.

അധിനിവേശ കാശ്‌മീർ ഉൾപ്പെടെ ജമ്മു കാശ്‌മീർ പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നാണ് ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാട്. പാകിസ്ഥാൻ കൈയടക്കിയ ഭാഗത്തെ പാക് അധിനിവേശ കാശ്‌മീർ (പാക് ഒക്കുപ്പൈഡ് കാശ്‌മീർ - പി. ഒ.കെ ) എന്നാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. അതിനെ ആസാദ് കാശ്‌മീർ അഥവാ സ്വതന്ത്ര കാശ്‌മീർ എന്ന് വിളിക്കുന്നത് പാകിസ്ഥാനാണ്. അത് അവഗണിച്ച് കാശ്‌മീർ സ്വതന്ത്രപ്രദേശമാണെന്നും ആസാദ് കാശ്‌മീരിൽ പാകിസ്ഥാൻ പറയത്തക്ക അധിനിവേശമൊന്നും കാണിക്കുന്നില്ലെന്നും ധ്വനിപ്പിക്കുന്നതാണ് ജലീലിന്റെ പരാമർശങ്ങൾ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ ജനങ്ങൾ ദുഃഖിതരാണെന്നും ജലീൽ സൂചിപ്പിക്കുന്നു.

'' ജലീലിന്റെ പരാമർശം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ്.

--കെ.സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാനപ്രസിഡന്റ്