നെടുമങ്ങാട്:ആധാരമെഴുത്ത് അസോസിയേഷന്റെ മുൻ സംസ്ഥാന ഭാരവാഹിയായിരുന്ന കുളപ്പള്ളി എൻ.രവീന്ദ്രൻ നായരുടെ അഞ്ചാമത് ചരമ വാർഷികവും ക്വിറ്റ് ഇന്ത്യ സ്മൃതിയും സംഘടിപ്പിച്ചു.ഗാന്ധിയൻ കർമ്മവേദിയുടെയും മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി.അനുസ്മരണ ചടങ്ങിൽ ദീപ സദനം ശശിധരൻ,മൂഴിയിൽ മുഹമ്മദ് ഷിബു,അരുൺ കുമാർ.ജി,പറയൻകാവ് സലീം,ടി.മണികണ്ഠൻ,അനസ് മൂഴി തുടങ്ങിയവർ പങ്കെടുത്തു.ക്വിറ്റ് ഇന്ത്യ ദിന മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.