u9

ഉദിയൻകുളങ്ങര: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ കരിങ്കൊടി കാണിച്ച രണ്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ്, മണ്ഡലം ട്രഷറർ വിനോദ് ലക്ഷ്മണ എന്നിവരാണ്

കരിങ്കൊടി കാണിച്ചത്. ഇവരെ പൊഴൂർ സ്റ്റേഷനിലെത്തിച്ചു.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. മഞ്ചവിളാകം പ്രദിപ് ഉൾപ്പെടെയുള്ളവരെ പൊലീസ് കരുതൽ തടങ്കലിനായി പിടികൂടുന്നതിനിടെ സി.പി.എം പഞ്ചായത്ത് അംഗങ്ങളെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. സ്ഥലത്തുവച്ച് മാദ്ധ്യമപ്രവർത്തകൻ പെരുങ്കടവിള ഹരിയെ സി.പി.എം പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. ധനുവച്ചപുരം ഐ.ടി.ഐയിലെ ആയുധ നിർമ്മാണവുമായി ബന്ധപ്പെട്ട് കേസെടുക്കാത്ത പൊലീസിന്റെ നടപടിയിലും എൽ.ഡി.എഫ് സർക്കാരിനെതിരെയായ പ്രതിഷേധത്തിന്റെയും ഭാഗമായാണ് ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.