തിരുവനന്തപുരം: ഭാഷ ഇൻസ്റ്റിറ്ര്യൂട്ട് ഇ-പുസ്തകമായി പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം മന്ത്രി വി. എൻ. വാസവൻ പ്രകാശനം ചെയ്തു. ഡിജിറ്റൽ കോപ്പി ടി.കെ.ആനന്ദി മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മന്ത്രിയുടെ ചേംബറിൽ ചേർന്ന പരിപാടിയിൽ ഭാഷ ഇൻസ്റ്റിറ്ര്യൂട്ട് ഡയറക്ടർ ഇൻചാർജ് ഡോ. മ്യൂസ് മേരി ജോർജ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. പ്രിയ വർഗീസ്, ഡോ. ലിറ്റിൽ ഹെലൻ തുടങ്ങിയവർ പങ്കെടുത്തു. ഇ ബുക്ക് കേരള ഭാഷ ഇൻസ്റ്റിറ്ര്യൂട്ട് വെബ്‌സൈറ്റ് ലിങ്ക് വഴി സൗജന്യമായി വായിക്കാം.