തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.പി.എം ഭഗത്‌സിംഗ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി ഡെപ്യൂട്ടി എഡ‌ിറ്റർ വി.എസ്.രാജേഷ്, ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു, പേട്ട കൗൺസിലർ സുജാദേവി, കടകംപള്ളി കൗൺസിലർ പി.കെ.ഗോപകുമാർ, പേട്ട എൽ.സി സെക്രട്ടറി കൃഷ്‌ണകുമാർ, ഭഗത് സിംഗ് ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ, വിജയകുമാരി ടീച്ചർ, റേ, തുളസീ കെ, ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.