കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിലെ ആനതാഴ്‌ചയ്‌ക്കടുത്ത് തിരുവനന്തപുരം നഗരസഭയുടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ നീക്കം. ഇന്നലെ സ്ഥലത്ത് എത്തിയ ഡെപ്യൂട്ടി കളക്ടറെയും കൂട്ടരെയും നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞ് തിരിച്ചയച്ചു. വെള്ളൂർ, കീഴവൂർ, തിരുവള്ളൂർ, കൊയ്‌ത്തൂർക്കോണം വാർഡുകൾ ഉൾപ്പെടുന്നതും ടെക്നോസിറ്റിക്ക് വേണ്ടി ഏറ്രെടുത്ത പ്രദേശത്താണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ നീക്കമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്ളാന്റിനെതിരെ കഴിഞ്ഞദിവസം നാട്ടുകാർ ജാഗ്രതസമിതിയും രൂപീകരിച്ചു. പ്ളാന്റ് വരില്ലെന്ന് അന്ന് അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പും നൽകിയിരുന്നു. എന്നാൽ അതിനു വിരുദ്ധമായി പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുകൂല റിപ്പോർട്ടും നൽകി. അഡ്വ. എം. മുനീർ, പഞ്ചായത്തംഗം ജയചന്ദ്രൻ, ശശി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.