
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ കാലാവധി ആറു മാസം കൂടി നീട്ടി. ഹൈക്കോടതിയിലുള്ള കേസ് കാരണം തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നീളുന്നതിനാലാണ് ഭരണ ചുമതയുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ കാലാവധി ക്ഷീര സഹകരണ സംഘം രജിസ്ട്രാർ ഡോ. എ. കൗശിഗൻ നീട്ടിയത്. 16 മുതൽ ആറു മാസം വരെയോ പുതിയ ഭരണസമിതി അധികാരത്തിൽ വരുന്നതുവരെയോ ആണ് കാലാവധി നീട്ടിയത്. എൻ. ഭാസുരാംഗൻ കൺവീനറായ ഭരണസമിതിയിൽ കെ.ആർ. മോഹനൻപിള്ള, വി.എസ്. പത്മകുമാർ എന്നിവരാണ് അംഗങ്ങൾ.