തിരുവനന്തപുരം: വനിതകൾക്ക് ഓണം ആഘോഷമാക്കാൻ തിരുവനന്തപുരത്തെ സറീന ബ്യൂട്ടി ഒരുങ്ങി. കസവിന്റെയും കോട്ടൺ നൂലിന്റെയും ഇഴകളാൽ നിർമ്മിതമായ ഡിസൈൻ കസവുസാരി സറീനയുടെ ഓണം ശേഖരത്തിലെ പ്രധാന ആകർഷണമാണ്. പരമ്പരാഗത നെയ്‌ത്തിന്റെ സമകാലിക ആവിഷ്കാരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രിന്റുകളും പാറ്റേണുകളുമാണ് ഓണം വിപണിയിൽ സറീന അവതരിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പ്രിന്റ്, എംബ്രോയിഡറി, ആപ്ലിക്കേഷൻ വർക്കുകൾ, കോട്ട, ചന്ദേരി, മഹേശ്വരി, ബനാറസി സിൽക്ക്, സിൽക്ക് കോട്ട, ഉപ്പട, ടസ്റ്റർ സിൽക്, ജോർജറ്റ്, ഷിഫോൺ എന്നീ സാരികളും വിവിധ വർണങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്. ഇതിനു പുറമെ വിവിധ ശൈലികളിലെ ബ്ലൗസ് മെറ്റീരിയലുകളും റെഡിമെയ്ഡ് ബ്ലൗസുകളും പാരമ്പര്യേതര ഇനങ്ങളായ സൽവാറുകൾ, കുർത്തികൾ, ലെഹംഗകൾ എന്നിവയുമുണ്ട്. ഫെസ്റ്റിവൽ സെയിൽ സെപ്തംബർ 7ന് അവസാനിക്കും. സ്റ്റാച്യു - ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക് സെന്ററിൽ ഞായറാഴ്ച അടക്കം സറീന പ്രവർത്തിക്കും. വിവരങ്ങൾക്ക് ഫേസ്ബുക്ക് പേജ് http://www.facebook.com/CzarinaDesignersSarees സന്ദർശിക്കുകയോ 9387721322 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.