തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്ത് ക്ഷേമനിധി ബോർഡ് ചെയർമാൻ പദവിയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയെ നിശ്ചയിക്കുന്ന നിർദ്ദിഷ്ട ബിൽ ആധാരമെഴുത്ത് തൊഴിലാളി യൂണിയൻ സ്വാഗതം ചെയ്തു. ക്ഷേമനിധിയിൽ ആറ് മാസം അംശാദായം അടയ്‌ക്കാൻ കഴിയാതെ അംഗത്വം നഷ്ടപ്പെട്ടവർക്ക് അംഗത്വം വീണ്ടെടുക്കാൻ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി സഹായകമാണ്. എന്നാൽ
മന്ത്രിയുമായി വിവിധ സംഘടനാ നേതാക്കൾ കഴിഞ്ഞ മാസം നടത്തിയ ചർച്ചയിൽ കാലാവധി പരിഗണിക്കാതെ അംഗത്വം വീണ്ടും സ്ഥാപിക്കാൻ ധാരണയായതും ബില്ലിൽ ഉൾപ്പെടുത്തണമെന്ന് യൂണിയൻ
അഭ്യർത്ഥിച്ചു.യോഗത്തിൽ പ്രസിഡന്റ് ആനയറ ആർ.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശ്, സംസ്ഥാന നേതാക്കളായ കാട്ടാക്കട എസ്. വിനോദ് ചിത്ത്, ട്രഷറർ പെരിങ്ങമ്മല കൃഷ്ണകുമാർ, സുധാകരൻ കളത്തിൽ, ഉണ്ണികൃഷ്ണൻ ചെർപ്പുളശ്ശേരി, കോതമംഗലം എ.വി രാജേഷ്, മണികണ്ഠൻ മാത്തൂർ, സുനിൽകുമാർ പെരുവെമ്പ്, നേമം എ.വി ഭാസ്‌ക്കരൻ തുടങ്ങിയവർ സംസാരിച്ചു.