തിരുവനന്തപുരം: സത്യസായി ഓർഫനേജ് ട്രസ്റ്റ് സംസ്ഥാനഭിന്നശേഷി കമ്മിഷന്റെ സഹായത്തോടെ ബുദ്ധി പരിമിതി ഭിന്നശേഷിയുള്ള പത്തിനും പതിനാറിനും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക്‌ ബോക്സിംഗ്,റെസ്ലിംഗ് എന്നിവയിൽ പരിശീലനം നൽകി ദേശീയ നിലവാരമുള്ള ടീം രൂപീകരിക്കും.'നവയൂർജം' എന്ന ഈ പരിശീലന പരിപാടിക്ക് അറിയപ്പെടുന്ന പരിശീലകരാണ് നേതൃത്വം നൽകുന്നത്.താൽപ്പര്യമുള്ള രക്ഷകർത്താക്കൾക്ക് കുട്ടികളുടെ ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം 31ന് മുൻപായി അപേക്ഷിക്കാം.വിലാസം :സത്യ സായി ഓർഫനെജ് ട്രസ്റ്റ്‌,ശാസ്തമംഗലം പി.ഒ,തിരുവനന്തപുരം.saigramam@gmail.com.