കിളിമാനൂർ : ജനാധിപത്യ മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയാ സമ്മേളനം16ന് സമാപിക്കും. ഇന്ന് രാവിലെ 10ന് ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.പുഷ്പലത ഉദ്ഘാടനം ചെയ്യും.

ഏരിയാ പ്രസിഡന്റ് ഡി .ശ്രീജ അദ്ധ്യക്ഷത വഹിക്കും.സ്വാഗത സംഘം ചെയർമാൻ എസ് ജയചന്ദ്രൻ സ്വാഗതം പറയും.ഏരിയാ സെക്രട്ടറി ശ്രീജ ഷൈജു ദേവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.സംസ്ഥാന കമ്മിറ്റി അംഗം ഷൈലജാ ബീഗം,ജില്ലാ സെക്രട്ടറി വി. അമ്പിളി ,പ്രസിഡന്റ് ശാരിക, സംസ്ഥാന കമ്മിറ്റി അംഗം ഡി.സ്മിത എന്നിവർ പങ്കെടുക്കും. 16ന് വൈകിട്ട് 4.30 ന് കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതു സമ്മേളനം മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എൻ.സുകന്യ ഉദ്ഘാടനം ചെയ്യും.ഏരിയാ പ്രസിഡന്റ് ഡി.ശ്രീജ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ശ്രീജാ ഷൈജു ദേവ് സ്വാഗതം പറയും.എം.എൽ. എ ഒ .എസ്.അംബിക തുടങ്ങിയവർ പങ്കെടുക്കും.