ചേ​ർ​പ്പ്:​ ​പ​തി​നേ​ഴു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​യു​വാ​വി​നെ​ ​നെ​ടു​പു​ഴ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​നെ​ടു​പു​ഴ​ ​സ്വ​ദേ​ശി​യാ​യ​ ​പെ​ൺ​കു​ട്ടി​യെ​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ലാ​ണ് ​എ​സ്.​എ​ൻ​ ​ന​ഗ​ർ​ ​കൈ​പ്പ​റ​മ്പ​ൻ​ ​അ​മ​ലി​നെ​ ​(19​)​ ​നെ​ടു​പു​ഴ​ ​സ്റ്റേ​ഷ​ൻ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ജി.​ ​ദി​ലീ​പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​വ​ഴി​യാ​ണ് ​ഇ​യാ​ൾ​ ​പെ​ൺ​കു​ട്ടി​യെ​ ​പ​രി​ച​യ​പ്പെ​ട്ട​ത്.​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​ബ​ന്ധം​ ​സ്ഥാ​പി​ച്ച​ ​പ്ര​തി​ ​പെ​ൺ​കു​ട്ടി​യെ​ ​ലൈം​ഗി​ക​മാ​യി​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ക​യും​ ​ദൃ​ശ്യ​ങ്ങ​ൾ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കാ​ണി​ച്ച് ​പ്ര​തി​ ​പെ​ൺ​കു​ട്ടി​യെ​ ​നി​ര​ന്ത​രം​ ​പീ​ഡ​ന​ത്തി​ന് ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​എ​സ്.​ഐ.​ ​അ​നു​ദാ​സ്,​ ​എ.​എ​സ്.​ഐ.​ ​ബാ​ല​സു​ബ്ര​മ​ണ്യ​ൻ,​ ​സീ​നി​യ​ർ​ ​വ​നി​താ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​ജ​യ​ന്തി,​ ​സി​വി​ൽ​ ​പോ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​വി​ജി​ത്ത്,​ ​ശ്രീ​നാ​ഥ് ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.