മുടപുരം:ശിവകൃഷ്ണപുരം ശിവകൃഷ്‌ണക്ഷേത്രത്തിൽ നടന്നുവരുന്ന മഹാശിവപുരാണ ജ്ഞാനയജ്ഞം ഇന്ന് സമാപിക്കും. രാവിലെ 5.30 മുതൽ യജഞ ശാലയിലെ പതിവ് ചടങ്ങുകൾ ആരംഭിക്കും.രാവിലെ 6 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം . 9.30ന് മഹാ ഔഷധ കലശം.11 .30 ന് മഹാദേവൻ പൂവ്മൂടൽ, ഉച്ചയ്ക്ക് 12 ന് പാർഥിവ ലിംഗപൂജ ,വില്വദളർച്ചന 1 .30 ന് പ്രസാദ് ഊട്ട് ,യജ്ഞ ശാലയിലെ സമാപന ചടങ്ങുകൾ ,ശിവപുരാണ സമർപ്പണം,ആചാര്യ ദക്ഷിണ ,യജ്ഞ ശാലയിൽ നിന്ന് ഭദ്രദീപം ശ്രീകോവിലേക്ക് എഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകൾ നടക്കും.