p

തിരുവനന്തപുരം: കാശ്‌മീർ മുതൽ കന്യാകുമാരി വരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംസ്ഥാന കോഓർഡിനേറ്ററായി കൊടിക്കുന്നിൽ സുരേഷ് എം.പിയെ തിരഞ്ഞെടുത്തു. എം.എ.വാഹിദ് (തിരുവനന്തപുരം)​,​ കെ.സി.രാജൻ (കൊല്ലം)​,​ കോശി എം. കോശി (ആലപ്പുഴ)​,​ ബാബു ജോർജ് (പത്തനംതിട്ട)​,​ ജോഷി ഫിലിപ്പ് (കോട്ടയം)​,​ റോയ് കെ.പൗലോസ് (ഇടുക്കി)​,​ കെ.പി.ധനപാലൻ (എറണാകുളം)​,​ ടി.എൻ.പ്രതാപൻ (തൃശൂർ)​,​ സി.വി.ബാലചന്ദ്രൻ (പാലക്കാട്)​,​ മുഹമ്മദ് കുഞ്ഞി (മലപ്പുറം)​,​ കെ.സി.അബു (കോഴിക്കോട്)​,​ ഗോകുൽ ദാസ് കോട്ടയിൽ (വയനാട്)​,​ സതീശൻ പാച്ചേനി (കണ്ണൂർ)​, വിനോദ് കുമാർ (കാസർകോട്)​ എന്നി​വരെ ജില്ലാ കോഓർഡിനേറ്റർമാരായും തിരഞ്ഞെടുത്തു.