കല്ലമ്പലം: ആർ.എസ്.പി വർക്കല മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയകുമാർ ഇന്ന് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ. ബിന്നി അദ്ധ്യക്ഷനാകും. സജു തങ്കച്ചി രക്തസാക്ഷി പ്രേമേയവും അംബികകുമാരി അനുശോചന പ്രേമേയവും അവതരിപ്പിക്കും. സ്വാഗത സംഘം കൺവീനർ ചെമ്മരുതി ശശികുമാർ സ്വാഗതവും കെ. രാജേഷ് നന്ദിയും പറയും. തുടർന്ന് കോരാണി ഷിബു, ശ്യംകുമാർ, കരിക്കകം സുരേഷ്, ആലുംമൂട്ടിൽ അലിയാരുകുഞ്ഞ്, ഷിബുലാൽ, വിളക്കാടു മുരളി എന്നിവർ അഭിവാദ്യം അർപ്പിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിനോബ ബാവ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റ് അംഗം കെ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. ജ്യോതിബാബു, പുലിയൂർ ചന്ദ്രൻ, ശിവപുരം അശോക്, ബൈജു കിഴക്കനേല എന്നിവർ സംസാരിക്കും. മണ്ഡലം കമ്മിറ്റി സെക്രട്ടറി റിപ്പോർട്ട്‌ അവതരിപ്പിച്ച ശേഷം തിരഞ്ഞെടുപ്പ് നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ആർ. ബോസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.