free

കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സ്വാതന്ത്ര്യദിന റാലിയോടെ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിൽ നിന്നും പഞ്ചായത്ത്‌ ബസ് സ്റ്റാൻഡിലേക്ക് റാലി സംഘടിപ്പിച്ചു. സമാപനയോഗം പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ്‌ എസ്. വി ഷീബ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ. അജീഷ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ സരളമ്മ,ഷീല, സജികുമാർ,പഞ്ചായത്ത്‌ സ്ഥിരം സമിതിയംഗങ്ങളായ എസ്.ദീപ,എസ്.സിബി, ജനപ്രതിനിധികളായ കെ.സുമ,ബി.ഗിരിജ, പി.ഹരീഷ്,അനിൽ കുമാർ,ഷീജ സുബൈർ, സുമ സുനിൽ,ശ്രീലത ടീച്ചർ,എൻ. സലിൽ, എസ്.ശ്യംനാഥ്‌,രതിപ്രസാദ്, അജ്മൽ എൻ.എസ്, പഞ്ചായത്ത്‌ സെക്രട്ടറി ശ്യം കുമാരൻ,സി.ഡി.എസ് ചെയർപേഴ്സൺ റഹിയാനത്ത് ബീവി, ഐ.സി. ഡി .എസ് സൂപ്പർവൈസർ ബാസിമ ബീഗം എന്നിവർ സംസാരിച്ചു.