തിരുവനന്തപുരം: നീറമൺകര എൻ.എസ്.എസ് വനിതാ കോളേജിലെ ഹോം സയൻസ് വിഭാഗവും ഹെൽപേജ് ഇന്ത്യയും ചേർന്ന് അന്താരാഷ്ട്ര യുവജനദിനം ആചരിച്ചു.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പകൽവീട്,മാതൃകാ സായംപ്രഭ ഹോമിലെ അന്തേവാസികൾ എന്നിവർക്കൊപ്പമായിരുന്നു ആചരിച്ചത്.ക്യാമ്പസിൽ പോസ്റ്റർ രചന മത്സരവും സിഗ്നേചർ കാമ്പയിനും സംഘടിപ്പിച്ചു.