
തിരുവനന്തപുരം:ഇന്ത്യയിലെ 16 കോടി കുടുംബങ്ങളിലുള്ള 33 കോടി തൊഴിലാളികളെയാണ് കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ നയം പെരുവഴിയിലാക്കുന്നതെന്ന് കാരോട് പഞ്ചായത്തിൽ ചാരോട്ടുകോണത്ത് നടന്ന രണ്ടായിരത്തോളം തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. അഡ്വ.സി.സിദ്ധാർത്ഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.ആർ.വത്സലൻ,അയിര സുരേന്ദ്രൻ,എസ്.അയ്യപ്പൻ നായർ,വി.ശ്രീധരൻ നായർ,എം.രാജേന്ദ്രൻ നായർ,ഭുവനേന്ദ്രൻ നായർ,ടി.ആഗ്‌നസ് തുടങ്ങിയവർ പ്രസംഗിച്ചു.