
ആറ്റിങ്ങൽ :ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡി. സി. സി സംഘടിപ്പിച്ച നവസങ്കല്‍പ യാത്ര ആറ്റിങ്ങൽ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് മുതൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന്‍ വരെ പദയാത്ര നടത്തി. മുൻ എം. എൽ. എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി.ബൽറാം ദേശീയ പതാക ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. അംബിരാജയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഡി.സി,സി പ്രസിഡന്റ് പാലോട് രവി, ടി.ശരത് ചന്ദ്രപ്രസാദ്, നേതാക്കളായ കിളിമാനൂർ സുദർശനൻ, വി. ജയകുമാർ, വി. എസ്. അജിത്കുമാർ, പി. ഉണ്ണികൃഷ്ണൻ, ജോസഫ്പെരേര, വക്കം സുകുമാരൻ, പി.ജയചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.