
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഹ്വാന പ്രകാരം ചിറയിൻകീഴ് താലൂക്ക് യൂണിയന് കീഴിലെ ശാഖകൾ, ഗുരുക്ഷേത്രം - ഗുരുമണ്ഡപ സന്നിധികൾ, വനിതാ സംഘം - മൈക്രോ ഫിനാൻസ് - യൂത്ത് മൂവ്മെന്റ് യൂണിറ്റുകൾ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് ദേശീയപതാക ഉയർത്തി.
യൂണിയനുകീഴിലെ പെരുങ്ങുഴി ഗാന്ധി സ്‌മാരകം ശാഖാ ഓഫീസിന് മുന്നിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ദേശീയ പതാക ഉയർത്തി യൂണിയൻതല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. യൂണിയൻ കൗൺസിലർ സി. കൃത്തിദാസ് കുടുംബങ്ങൾക്കുള്ള ദേശീയപതാകയുടെ വിതരണം യോഗം മുൻ ഡയറക്ടർ സുദേവൻ സ്വരലയയ്‌ക്ക് കൈമാറി ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രതിനിധി ബൈജു തോന്നയ്‌ക്കൽ, ശാഖാ പ്രസിഡന്റ് രാജൻ, സെക്രട്ടറി വിനിൽകുമാർ, വനിതാ സംഘം പ്രതിനിധി അമൃത എന്നിവർ സംസാരിച്ചു. തുടർന്ന് മിഠായി വിതരണവും നടന്നു.
യൂണിയനുകീഴിലെ കൊച്ചാലുംമൂട്, ഇടഞ്ഞുംമൂല, പെരുങ്ങുഴി, മുടപുരം, ശിവകൃഷ്ണപുരം, സഭവിള, ശാർക്കര, പുതുക്കരി, കടയ്‌ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്, തിനവിള, നെടുങ്ങണ്ട, കീഴാറ്റിങ്ങൽ, കവലയൂർ, അഴൂർ, കോട്ടപ്പുറം, കായിക്കര, ഗുരുവിഹാർ, ഗുരുമഠം, കോളിച്ചിറ, ഗുരുസാഗരം, മുട്ടപ്പലം ദൈവദശകം എന്നീ ശാഖകൾ കേന്ദ്രീകരിച്ചും ദേശീയപതാക ഉയർത്തി. യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഡോ.ബി. സീരപാണി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം കൗൺസിലർ ഡി. വിപിൻരാജ്, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ ഡി. ചിത്രാംഗദൻ, അജീഷ് കടയ്‌ക്കാവൂർ, സജി വക്കം, അജി കീഴാറ്റിങ്ങൽ, എസ്. സുന്ദരേശൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡോ. ജയലാൽ, ജി. ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.