general

ബാലരാമപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ് ചാവടി ഗ്രേയ്സ് ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കലാമത്സരം അഡ്വ. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് എൻ.എൽ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.എസ്. മോഹനചന്ദ്രൻ,കാഞ്ഞിരംകുളം ഗിരി,എൽ. സത്യദാസ്,കഴിവൂർ രാജേന്ദ്രൻ, പി.സി സുരേഷ്, സന്തോഷ് ഗ്രേയ്സ് , ആർ. ശകുന്തള, ജ്യോതികുമാർ , കാഞ്ഞിരംകുളം വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചിത്രകാരൻ കാഞ്ഞിരംകുളം വിൻസെന്റ് സമ്മാനം വിതരണം ചെയ്തു.