ആറ്റിങ്ങൽ:കിഴുവിലത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സുവർണ ജുബിലി സെമിനാർ നടന്നു. കുറക്കോളി മൊയ്‌ദീൻ എം.എൽ.എ ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ.തോന്നയ്ക്കൽ ജമാൽ മോഡറേറ്ററായിരുന്നു.അഡ്വ.കണിയാപുരം ഹലീം, ചാന്നാങ്കര എം.പി.കുഞ്ഞു, കടവിളാകം കബീർ, ജസീം ചിറയിൻകീഴ്, യഹിയ ഖാൻ പടിഞ്ഞാറ്റിൽ, ഫൈസൽ മഞ്ചാടിമൂട്, അജുമൽ എന്നിവർ സംസാരിച്ചു.