general

ബാലരാമപുരം: വിജയോത്സവത്തിന്റെ ഭാഗമായി നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്.എസിൽ മുഴുവൻ എപ്ലസ് നേടിയ 147 വിദ്യാർത്ഥികളേയും 9 എപ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. മലങ്കര പാറശാല ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ ഔസേബിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോണി,​ നിർമ്മല പ്രാവിൻസ് സുപ്പീരിയർ മദർ കാരുണ്യ ഡി.എം,​ വാർഡ് മെമ്പ‌ ഷിജു.കെ.വി,​ ഹെഡ്മിസ്ട്രസ് ലിറ്റിൽ ടീച്ചർ എന്നിവർ സംബന്ധിച്ചു.