kodi

നെയ്യാറ്റിൻകര:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര എസ്. എൻ. ഡി. പി ഓഫീസിനു മുന്നിൽ യൂണിയൻ പ്രസിഡന്റ്‌ കെ. വി. സൂരജ്‌കുമാർ ദേശീയപതാക ഉയർത്തി. യൂണിയൻ സെക്രട്ടറി ആവണി. ബി. ശ്രീകണ്ഠൻ, യോഗം ഡയറക്ടർ ബോർഡ്‌ അംഗം സി. കെ. സുരേഷ് കുമാർ,യൂണിയൻ കൗൺസിൽ അംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ, എസ്. എൽ. ബിനു, എസ്. എൻ. ട്രസ്റ്റ്‌ ബോർഡ്‌ അംഗം വൈ.എസ് കുമാർ, വനിതാ സംഘം ഭാരവാഹികളായ ശൈലജ സുധീഷ്, റീന ബൈജു , സരിത കുമാരി, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി തൊഴുക്കൽ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.