
ചിറയിൻകീഴ്: ഗ്രാമീണ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മാതൃകാപരമായ മുന്നേറ്റം നടത്തുവാൻ നമുക്കായിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ, വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജ ബീഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, വി.ലൈജു, ചന്ദ്രബാബു, ഷീല, മനോന്മണി, തജുന്നിസ, ആർ.സുഭാഷ്, പി.മണികണ്ഠൻ, കവിത സന്തോഷ്, കരുണാകരൻ നായർ തുടങ്ങിയവർ സംസാരിച്ചു.