ddd

നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും വനിതായുണിയന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാമായണ മേള പൂയം തിരുന്നാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ചു നടത്തിയ രാമായണം പാരായണ മത്സര , രാമായണ പ്രശ്നോത്തരി എന്നിവയിൽ വിവിധ കരയോഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം യൂണിയൻ ചെയർമാൻ പി.എസ്. നാരായണൻ നായർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വി. ഷാബു, വനിതാ യൂണിയൻ സെക്രട്ടറി ശ്രീലേഖ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ജി. പ്രവീൺ കുമാർ, കെ. മധു കുമാർ, എം.എസ്. പ്രേംജിത്, മാധവൻ പിള്ള, എൻ. എസ്. എസ് പ്രതിനിധി സഭാംഗങ്ങളായ ഡി. വേണുഗോപാൽ, അഡ്വ. അജയകുമാർ, ചെങ്കൽ രാജശേഖരൻ നായർ, എൻ. എസ്. എസ് ഇൻസ്‌പെക്ടർ അരുൺ ജി. നായർ എന്നിവർ പങ്കെടുത്തു.