മലയിൻകീഴ് :കൂവളശേരി ആനമൺ റസിഡന്റ്സ് അസോസിയേഷന്റെയും മാറനല്ലൂർ ഗവ.ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിൽ ക്യാമ്പിന്റെ ഉദ്ഘാടനം മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് എ.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ക്രൈസ്റ്റ് നഗർ പപബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോഷി മായമ്പറമ്പിൽ ആദ്യ മരുന്ന് വിതരണം നടത്തി.അസോസിയേഷൻ സെക്രട്ടറി പി.എസ്.സുരേഷ് കുമാർ,ഡി.ശ്രീകുമാരൻനായർ എന്നിവർ സംസാരിച്ചു.