തിരുവനന്തപുരം: ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവവും ദശാവതാര ചാർത്ത് ദർശനവും 17 മുതൽ 28 വരെ വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. 17ന് രാവിലെ 6.30 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ സമ്പൂർണ നാരായണീയ പാരായണം. 18ന് രാത്രി 7 ന് ഭരതനാട്യം,8.30ന് തിരുവാതിര. 19ന് രാത്രി 7ന് ഗാനമേള. 26ന് രാത്രി 7ന് ഗാനമേള. 27ന് രാത്രി 7ന് ഭരതനാട്യം. 28ന് രാത്രി 7ന് ഭക്തിഗാനാർച്ചന.