p

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 33 തടവുകാരെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കി.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് തടവുകാരെ മോചിപ്പിക്കുന്നത്.പൂജപ്പുരയിൽ നിന്ന് 17ഉം വിയ്യൂരിൽ നിന്ന് രണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ആറും നെട്ടുകാൽത്തേരി തുറന്ന ജയിലിലെ രണ്ടും വിയ്യൂർ,​കണ്ണൂർ വനിതാ ജയിലുകളിലെ രണ്ടും തിരുവനന്തപുരം വനിതാ ജയിലിലെ ഒരാളെയുമാണ് വിട്ടയയ്ക്കുന്നത്.ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പിഴത്തുക അടയ്ക്കാൻ ശേഷിയില്ലാത്ത പൂജപ്പുര സെൻട്രൽ ജയിലിലെ ജോസഫിനെയും മോചിപ്പിക്കും.2023ലെ റിപ്പബ്ലിക് ദിനം,സ്വാതന്ത്ര്യദിനം എന്നീ അവസരങ്ങളിൽ കൂടുതൽ തടവുകാരെ വിട്ടയയ്ക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം.