തിരുവനന്തപുരം: എസ്.പി വെൽ ഫോർട്ട് ആശുപത്രിയിൽ എൻഡോക്രിനോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ ക്യാമ്പിൽ പ്രമേഹം, തൈറോയ്ഡ് ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങളുടെ നിർണയവും അതുമൂലമുണ്ടാകുന്ന സങ്കീർണ്ണതകളുടെ വിലയിരുത്തലും നടക്കുന്നു. പ്രശസ്ത എൻഡോക്രിനോളജിസ്ര് ഡോ.രാജ് മോഹന്റെ നേതൃത്വത്തിൽ 15 തിങ്കൾ മുതൽ 20 ശനിയാഴ്ച രാവിലെ 10 മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ കൺസൾട്ടേഷനും ഓസ്റ്റിയോപോറോസിസ് റെറ്റിനോപ്പതി എന്നിവയുടെ സ്‌ക്രീനിംഗും തൈറോയ്ഡ് രക്ത പരിശോധനയും ഒപ്പം ഡയറ്റീഷ്യന്റെ സേവനവും സൗജന്യമായി നൽകുന്നു. കൃത്യസമയത്ത് ആവശ്യമായ ചികിത്സ ലഭിച്ചാൽ പൂർണമായും സുഖപ്പെടുത്താവുന്ന രോഗങ്ങളാണ് ഇവയെന്നും, രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ക്യാമ്പിലെ വിദഗ്ധരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും എസ്.പി വെൽ ഫോർട്ട് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ആദിത്യ എസ്. അറിയിച്ചു. സൗജന്യ രജിസ്‌ട്രേഷനായി 04714567890, 9539450540 എന്ന നമ്പരിൽ ബന്ധപ്പെടുക.