kt-jaleel

തിരുവനന്തപുരം: ഇന്ത്യൻ നിലപാടിന് വിരുദ്ധമായി കാശ്മീരിനെ കുറിച്ച് നടത്തിയ പരാമർശം വിവാദമാവുകയും സി.പി.എം തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ മുൻമന്ത്രി കെ.ടി.ജലീൽ ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ചു. പാർട്ടി പിന്തുണയോടെ ജയിച്ച് എം.എൽ.എ ആയ ജലീലിന്റെ പരാമർശം അതിരുവിട്ടതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സി.പി.എം.നേതൃത്വം ഇടപെട്ടതോടെയാണിത്. പരാമർശത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ പരിഹസിക്കുകയും പരാമർശങ്ങളെ ന്യായീകരിക്കുകയും ചെയ്ത ജലീൽ വൈകിട്ട് പെടുന്നനെ പരാമർശങ്ങളെല്ലാം ഒറ്റയടിക്ക് പിൻവലിക്കുകയായിരുന്നു. ജലീലിന്റെ പരാമർശത്തെ കുറിച്ച് സി.പി.എം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിയമസഭയുടെ പ്രവാസികാര്യക്ഷേമസമിതിയംഗം എന്ന നിലയിൽ കാശ്മീർ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ജലീൽ ഇന്ത്യൻ നിലപാടിനെതിരെ പരാമർശം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീർ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ആസാദ് കാശ്മീരെന്നും അവിടെ സ്ഥിതി മെച്ചമാണെന്നും പാക്കിസ്ഥാന്റെ സൈനിക സാന്നിധ്യമല്ലാതെ മറ്റ് ഇടപെടലൊന്നുമില്ലെന്നും പറഞ്ഞ ജലീൽ ഇന്ത്യയുടെ സംസ്ഥാനമായ കാശ്മീരിനെ ഇന്ത്യൻ അധീനകാശ്മീർ എന്നാണ് വിശേഷിപ്പിച്ചത്.ഇവിടെ ജനങ്ങൾ ദുഃഖിതരാണെന്നും ജലീൽ പറഞ്ഞുവെച്ചു. ഇതാണ് വിവാദമായത്.

ആസാദ് കാശ്മീർ എന്ന് ഡബിൾ ഇൻവെർട്ടർ കോമയിൽ എഴുതിയിൽ അർത്ഥം മനസിലാക്കത്തവരോട് സഹതാപം മാത്രമാണെന്നാണ് ഇന്നലെ ജലീൽ ആദ്യം പരിഹാസത്തോടെ പ്രതികരിച്ചത്.വ്യാപകമായി തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് പിൻവലിക്കുന്നതെന്നാണ് വൈകിട്ട്ന്യായം പറഞ്ഞത്. ഖേദം പ്രകടിപ്പിക്കുകയോ, ക്ഷമചോദിക്കുകയോ ഉണ്ടായില്ല.വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്ന് തിരുത്തിയിട്ടുമുണ്ട്.

അതിനിടെ ഡൽഹി തിലക് മാർഗ് പൊലിസ് സ്റ്റേഷനിൽ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകി. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

 ​പ്ര​യോ​ഗം​ ​സി.​പി.​എ​മ്മി​ന്റേ​ത​ല്ലെ​ന്ന് എം.​വി.​ ഗോ​വി​ന്ദൻ

കെ.​ടി.​ജ​ലീ​ലി​നെ​ ​ത​ള്ളി​ ​മ​ന്ത്രി​ ​എം.​വി.​ഗോ​വി​ന്ദ​നും​ ​രം​ഗ​ത്തെ​ത്തി.​ ​ഇ​ന്ത്യ​ൻ​ ​അ​ധീ​ന​ ​കാ​ശ്മീ​ർ​ ​എ​ന്ന​ ​പ​ദ​പ്ര​യോ​ഗം​ ​സി.​പി.​എം​ ​ന​ട​ത്താ​റി​ല്ല.​ ​ജ​ലീ​ൽ​ ​ഏ​ത് ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പ​റ​ഞ്ഞ​ത് ​എ​ന്ന് ​ജ​ലീ​ൽ​ ​വി​ശ​ദീ​ക​രി​ക്ക​ട്ടെ​ ​എ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​കാ​ശ്മീ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന് ​പ്ര​ഖ്യാ​പി​ത​ ​നി​ല​പാ​ട് ​ഉ​ണ്ടെ​ന്നും​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​വ്യ​ക്ത​മാ​ക്കി.

 ജ​ലീ​ലി​നെ​തി​രെ പൊ​ലീ​സി​ൽ​ ​പ​രാ​തി

കാ​ശ്‌​മീ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ട്ട​ ​കെ.​ടി.​ജ​ലീ​ൽ​ ​എം.​എ​ൽ.​എ​യ്‌​ക്കെ​തി​രെ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സു​പ്രീം​കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ജി.​എ​സ്.​ ​മ​ണി​ ​ഡ​ൽ​ഹി​ ​തി​ല​ക്മാ​ർ​ഗ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ജ​ലീ​ലി​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ് ​വാ​ർ​ത്താ​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​വ​ഴി​ ​പ്ര​ച​രി​ച്ച​തി​നാ​ൽ​ ​രാ​ജ്യ​ദ്റോ​ഹ​ക്കു​റ്റം​ ​നി​ല​നി​ൽ​ക്കു​മെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​ജ​ലീ​ലി​ന്റെ​ ​സി​മി​ ​ബ​ന്ധ​വും​ ​പ​രാ​തി​യി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.


 ജ​ലീ​ന്റേ​ത് ​രാ​ജ്യ​ദ്റോ​ഹ​ ​പ​രാ​മ​ർ​ശം​:​ ​കേ​ന്ദ്ര​മ​ന്ത്രി

ജ​മ്മു​കാ​ശ്‌​മീ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​അ​വി​ഭാ​ജ്യ​ ​ഘ​ട​ക​മാ​ണെ​ന്നും​ ​അ​തി​നെ​തി​രെ​ ​സം​സാ​രി​ക്കു​ന്ന​വ​ർ​ ​രാ​ജ്യ​ദ്റോ​ഹി​ക​ളാ​ണെ​ന്നും​ ​കേ​ന്ദ്ര​ ​പാ​ർ​ല​മെ​ന്റ​റി​കാ​ര്യ​ ​മ​ന്ത്രി​ ​പ്ര​ൾ​ഹാ​ദ് ​ജോ​ഷി​ ​പ​റ​ഞ്ഞു.​ ​പാ​ക് ​അ​ധി​നി​വേ​ശ​ ​കാ​ശ്‌​മീ​ർ​ ​എ​ന്നാ​ണ് ​ന​മ്മ​ൾ​ ​പ​റ​യാ​റ്.​ ​ജ​ലീ​ൽ​ ​പ​റ​ഞ്ഞ​ത് ​രാ​ജ്യ​താ​ത്‌​പ​ര്യ​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​യാ​ണ്.​ ​ജ​ലീ​ലി​നെ​തി​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​ ​ഇ​ത്ത​രം​ ​ആ​ളു​ക​ൾ​ ​കോ​ൺ​ഗ്ര​സി​ലും​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യി​ലും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്.​ ​അ​തി​നാ​ൽ​ ​അ​വ​രും​ ​പ്ര​തി​ക​രി​ക്ക​ണം.

 ജ​ലീ​ലി​ന് ജി.​സു​ധാ​ക​ര​ന്റെ​ ​മ​റു​പ​ടി

​മു​ൻ​ ​മ​ന്ത്രി​ ​കെ.​ടി.​ജ​ലീ​ലി​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ന് ​മ​റു​പ​ടി​യു​മാ​യി​ ​മു​ൻ​ ​മ​ന്ത്രി​ ​ജി.​സു​ധാ​ക​ര​ൻ.​ ​ആ​സാ​ദ് ​കാ​ശ്മീ​ർ​ ​എ​ന്ന് ​പാ​കി​സ്ഥാ​നി​ക​ൾ​ ​മാ​ത്ര​മാ​ണ് ​പ​റ​യു​ന്ന​ത്.​ ​ഇ​ന്ത്യ​ ​വി​ഭ​ജ​ന​ ​സ​മ​യ​ത്ത് ​കാ​ശ്മീ​ർ​ ​വി​ഭ​ജി​ച്ചി​ല്ല.​ ​അ​തൊ​രു​ ​സ്വ​ത​ന്ത്ര​ ​രാ​ജ്യ​മാ​യി​ ​നി​ല​നി​ന്നു.​ ​പാ​കി​സ്ഥാ​ൻ​ ​കൊ​ടു​ത്ത​യ​ച്ച​ ​ആ​യു​ധ​ങ്ങ​ളു​മാ​യി​ ​പ​ത്താ​ൻ​ ​ഗോ​ത്ര​ക്കാ​ർ​ ​കാ​ശ്മീ​റി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​കൈ​യ​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ​കാ​ശ്മീ​ർ​ ​ഇ​ന്ത്യ​യോ​ട് ​ചേ​ർ​ന്ന​ത്.​ ​കാ​ശ്മീ​റി​ന് ​കൊ​ടു​ത്ത​ ​പ്ര​ത്യേ​ക​ ​പ​ദ​വി​യെ​ ​ആ​ദ്യം​ ​എ​തി​ർ​ത്ത​ത് ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യാ​യി​രു​ന്നു.​ ​കാ​ശ്മീ​രി​ൽ​ ​പാ​കി​സ്ഥാ​നാ​ണ് ​അ​ധി​നി​വേ​ശം​ ​ന​ട​ത്തി​യ​തെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​സേ​നാ​നി​ ​കെ.​ഗം​ഗാ​ധ​ര​ ​പ​ണി​ക്ക​രെ​ ​സി.​പി.​എം​ ​മാ​വേ​ലി​ക്ക​ര​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​ആ​ദ​രി​ക്കു​ന്ന​ ​ച​ട​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.