തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ബാലദിന ആഘോഷങ്ങളോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതാകയുയർത്തൽ ഇന്ന് നടക്കും. ആറ്റുകാൽ, പഴവങ്ങാടി, ശ്രീകണ്‌ഠേശ്വരം തുടങ്ങി നൂറോളം പ്രധാന കേന്ദ്രങ്ങളിലും അയ്യായിരത്തോളം വീടുകളിലുമാണ് പതാകയുയർത്തൽ നടക്കുക. ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവ ക്ഷേത്ര മുറ്റത്ത് നടക്കുന്ന ജില്ലതല ചടങ്ങ് ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ സിവി ശശികുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് രാവിലെ 10 ന് ചിത്രരചന മത്സരം മ്യൂസിയം റേഡിയോ പാർക്കിൽ നടക്കും. ശില്പി ദേവദത്തൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.