തിരുവനന്തപുരം:കേരള ഗവൺമെന്റ് നഴ്സസ് യൂണിയന്റെ (കെ.ജി.എൻ.യു ) ദ്വിദിന സംസ്ഥാന നേതൃത്വ ക്യാമ്പിന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ തുടക്കമായി. കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.ടി ബൽറാം ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.എസ് സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസ്, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, സംസ്ഥാന ഭാരവാഹികളായ ബിന്ദു.എസ്, ബിജി.ആർ, ആശ.എൽ, ബിജേഷ് തോമസ്, ഷീല എം.ആർ, ഷീബ. ഇ.ജി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.