karatte

തിരുവനന്തപുരം: 14-ാമത് വിഷ്ണു മെമ്മോറിയൽ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ജപ്പാനിൽ നിന്നുള്ള പ്രശസ്ത കരാട്ടെ വിദഗ്ദ്ധൻ ഗസാക്കേ മസാതാക്ക ഓഷിത മുഖ്യാതിഥിയായി.ജപ്പാനിൽ നിന്നുള്ള ഹാൻഷി പുരസ്‌കാരം രാജ്യത്ത് ആദ്യമായി വി.വി.വിനോദ്കുമാറിന് മുഖ്യമന്ത്രിയും ഗസാക്കേ മസാതാക്ക ഓഷിതയും ചേർന്ന് സമ്മാനിച്ചു.സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ്,ഡോ.കെ.കെ.മനോജൻ,ഡോ.ജി.കിഷോർ,എബി ജോർജ്,വി.എൻ.പ്രസൂത്,വി.വി.വിമൽകുമാർ,പി.ശശിധരൻ നായർ,വി.വി.വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.1500 ലേറെ താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.ബ്ലാക്ക് ബെൽറ്റ് മത്സര ഇനവും വി.വി കപ്പിനുള്ള ഓപ്പൺ മത്സരവും ഇന്ന് രാവിലെ 10ന് ആരംഭിക്കും.