indian-flag1

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.പതാക ഉയർത്തിയതിന് ശേഷം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രവർത്തകർ പ്രതിജ്ഞയെടുക്കും.എ.കെ.ജി സെന്ററിൽ രാവിലെ 9ന് മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻപിള്ള പതാക ഉയർത്തും.