1

കുളത്തൂർ : ആക്കുളം ബൈപ്പാസിൽ നിയന്ത്രണം തെറ്റിയ പൊലീസ് ജീപ്പ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് രണ്ടുപൊലീസുകാർക്ക് പരിക്ക്. ട്രാഫിക് പൊലീസിന്റെ ഹൈവേ പട്രോൾ വാഹനമായ ചീറ്റയാണ് അപകടത്തിൽപ്പെട്ടത്. ടി.എസ്.സി ആശുപത്രിക്ക് മുന്നിൽ ഇന്നലെ രാവിലെ പതിനൊന്നുമണിക്കാണ് അപകടം. കഴക്കൂട്ടം ഭാഗത്ത് നിന്നെത്തിയ ഹൈവേ പട്രോൾ വാഹനം വെട്ടിത്തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി ഡിവൈഡറിന് മുകളിലൂടെ മറുവശത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാരും തുമ്പ പൊലീസും പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. ക്രെയിൻ ഉപയോഗിച്ച് വാഹനം അപകടസ്ഥലത്ത് നിന്ന് മാറ്റി ഗതാഗതതടസം നീക്കി.