augu13i

ആറ്റിങ്ങൽ: സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരണമടഞ്ഞു. ആറ്റിങ്ങൽ വീരളം രാജ് വിഹാറിൽ പരേതനായ രാജന്റെ ഭാര്യ രമാ രാജൻ (53)​ ആണ് മരണമടഞ്ഞത്.

10 ന് രാത്രി 8 മണിയ്ക്ക് കച്ചേരി ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുമ്പോൾ ആലംകോട്ടു നിന്നു വന്ന ബൈക്ക് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രമ ഇന്നലെ മരിച്ചു.മക്കൾ: വിഷ്ണുരാജ്,​ വിവേക് രാജ്,​ മരുമക്കൾ; അഞ്ജു.പി. ചന്ദ്രൻ,​ ജീതു വിജയൻ.