തിരുവനന്തപുരം : വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജന്മദിനാഘോഷം സെപ്തംബർ 2ന് വടുവൊത്ത് ശാഖാമന്ദിരത്തിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. ആഘോഷ പരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി വടുവൊത്ത് ശാഖാ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണം ചാരിറ്റി സെന്റർ രക്ഷാധികാരി എസ്. സത്യരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൗൺസിലർ കെ.വി. അനിൽകുമാർ, ഡി. സന്ധ്യ, ആർ. സജീവ് കുമാർ, ആർ. സുരേഷ്, എം. സജി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി ആർ. സുരേഷ് കുമാറിനെയും കൺവീനറായി തോട്ടം എൻ. വിശ്വനാഥനെയും തിരഞ്ഞെടുത്തു. ജന്മദിനാഘോഷ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എം. വിൻസെന്റ് എം.എൽ.എ ജന്മദിന സന്ദേശവും നൽകുമെന്ന് ചാരിറ്റി സെന്റർ സെക്രട്ടറി ജി. സുരേന്ദ്രനാഥൻ അറിയിച്ചു.