pp

തിരുവനന്തപുരം: കഴക്കൂട്ടം തുമ്പവിളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ 3 പേരെ കഴക്കൂട്ടം പൊലീസ് പിടികൂടി. പള്ളിപ്പുറം പാച്ചിറ ഷെഫീക്ക് മൻസിലിൽ ഷെഫീക്ക് (24), ചിറയിൻകീഴ് മുടപുരം സ്വദേശി അബിൻ (23), പാച്ചിറ ഷെഫീക്ക് മൻസിലിൽ ഷെമീർ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യഴാഴ്ച വൈകിട്ടായിരുന്നു സംഭവം. തുമ്പവിളയിലെ ബന്ധുവീട്ടിൽ വന്ന മംഗലപുരം പണിക്കൻവിള സ്വദേശി മനീഷിനെ നാലംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും വെട്ടുകത്തിക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. മുൻവൈരാഗ്യമാണ് കാരണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഡെപ്യൂട്ടി കമ്മിഷണർ അജിത് കുമാറിൻന്റെ നിർദ്ദേശ പ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിനു, മിഥുൻ, എസ്.സി.പി.ഒ ബൈജു, സി.പി.ഒ മാരായ അരുൺ, മുജീബ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷെഫീക്കിന് ആറ്റിങ്ങൽ, വെഞ്ഞാറമൂട്, പള്ളിക്കൽ, മംഗലപുരം, കല്ലമ്പലം, കടയ്ക്കാവൂർ, തുമ്പ എന്നീ സ്റ്റേഷനുകളിലായി 10 കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ അബിന് ചിറയിൻകീഴ്, കടയ്ക്കാവൂർ ,നെടുമങ്ങാട്, ശ്രീകാര്യം, വലിയതുറ, പൂജപ്പുര സ്റ്റേഷനുകളിലായി 6 കേസുകളും, പ്രതി ഷമീറിന് ആറ്റിങ്ങൽ വട്ടപ്പാറ പൊലീസ് പൊലീസ് സ്റ്റേഷനുകളിൽ 8 കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.