പൂവച്ചൽ:എസ്.എൻ.ഡി.പി യോഗം പൂവച്ചൽ ശാഖാ വാർഷികവും അവാർഡ്ദാനവും ഇന്ന്രാ വിലെ 9മുതൽ ശാഖാ ഹാളിൽ നടക്കും.ശാഖാ പ്രസിഡന്റ് സി.ആർ.ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂമിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.മുൻ യൂണിയൻ പ്രസിഡന്റ് പുന്നാംകരിക്കകം പ്രഭാകരൻ പഠനോപകരണ വിതരണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,യോഗം ഡയറക്ടർ എസ്.പ്രവീൺകുമാർ,കൗൺസിലർമ്മാരായ വി.ശാന്തിനി,ശിശുപാലൻ,പറണ്ടോട് മുകുന്ദൻ,ശാഖാ സെക്രട്ടറി കെ.ശശീന്ദ്രൻ,വൈസ് പ്രസിഡന്റ് കെ.എസ്.പുരുഷോത്തമൻ എന്നിവർ സംസാരിക്കും.യോഗത്തിൽ വച്ച് ഉന്നത വിജയികളെ ആദരിക്കലും നടത്തും.