
പാറശാല: അമരവിളയിൽ പ്രവർത്തിച്ചിരുന്ന എക്സസൈസ് ചെക്ക്‌പോസ്റ്റ് അമരവിള പഴയ ടോൾ ജംഗ്ഷന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു.പുതിയ സ്ഥലത്ത് ആരംഭിച്ച ചെക്ക്‌പോസ്റ്റിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. വാഹന പരിശോധന നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ രാജ്‌മോഹൻ നിർവഹിച്ചു. വാർഡ് കൗൺസിലർമാരായ അനിത, ഗ്രാമം പ്രവീൺ, തെക്കൻ മേഖല ജോയിന്റ് എക്‌സൈസ് കമ്മിഷ്ണർ എ.ആർ. സുൽഫിക്കർ, ഡെപ്യൂട്ടി കമ്മിഷ്ണർ ബാബു വർഗീസ്, നെയ്യാറ്റിൻകര എക്സസൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാൻ, അമരവിള എക്സസൈസ് ചെക്ക്‌പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, നെയ്യാറ്റിൻകര സർക്കിൾ പരിധിയിലെ വിവിധ എക്സസൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് എക്സസൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിബു സെക്രട്ടറി വൈശാഖ് എന്നിവർ പങ്കെടുത്തു.