തിരുവനന്തപുരം : കേരള വേദ താന്ത്രിക ജ്യോതിഷ പഠന കേന്ദ്രം സംഘടിപ്പിച്ചിട്ടുള്ള രാമായണ മാസാചരണ യജ്ഞത്തിന്റെ ഭാമായി 14 ന് തലയ്ക്കോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമേ രാവിലെ 6 ന് മഹാഗണപതി ഹോമം, 7 ന് ലക്ഷ്മീനാരായണ പൂജ, 8 മണിമുതൽ അഹോരാത്ര രാമായണപാരായണം തുടർന്ന് ത്രികാല പൂജ, പ്രഭാഷണം, ശ്രീരാമ പട്ടാഭിഷേകം, വിശേഷാൽ പൂജ, മംഗള ആരതി, പ്രസാദ വിതരണം എന്നിവ നടക്കും.